വന്ദേമാതരം/ഓർമ്മ / സുഗതൻ വേളായി's image
Story8 min read

വന്ദേമാതരം/ഓർമ്മ / സുഗതൻ വേളായി

sugathanvelayi34sugathanvelayi34 August 23, 2022
Share0 Bookmarks 49408 Reads0 Likes

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

പണ്ട്, എൺപതുകളിലെ ഏഴാം തരത്തിലെ സ്കൂൾ കാലം. നമ്മുടെ ഭാരത മാതാവിന് മുപ്പത്തിനാല് വയസ്സ് മാത്രം. ഏതാണ്ട് എഴുപതു കോടിയിൽപ്പരം മക്കളും!

സ്കൂൾ അസംബ്ലിയിൽ ഞങ്ങൾ ദിവസവും ഭാരതാംബയ്ക്കുവേണ്ടി അര മണിക്കൂർ നീക്കിവെക്കാറുണ്ട്.. ഓരോ ക്ലാസിലെയും ലീഡർമാർക്കു പിറകിൽ നമ്മൾ അനുസരണയോടെ വരി നിൽക്കും. സ്കൂൾ ലീഡറും സ്കൗട്ട് മാഷും ഞങ്ങൾക്കു ചെറിയ നിർദ്ദേശങ്ങൾ തന്നുകൊണ്ടിരിക്കും. മാഷന്മാരും ടീച്ചർമാരും ഓഫീസ് മുറിക്കു മുന്നിലെ കൊച്ചു തിണ്ണയിൽ നമുക്ക് അഭിമുഖമായി നിലയുറപ്പിക്കും. അവർക്കു മുൻനിരയിലാണ് ലീഡറുടെ സ്ഥാനം. അരികിൽ അറ്റൻഷനായി ബാലൻ മാഷുണ്ടാകും.സ്കൂളിലെ ഉയരവും വണ്ണവും ചുറുചുറുക്കുമുള്ള കുട്ടിയായിരിക്കും മിക്കവാറും സ്കൂൾ ലീഡർ. നമ്മുടെ ലീഡർ ഒരു മോഹനസുന്ദരം ആയിരുന്നു.

അഞ്ചാം തരത്തിലാണ് അവൻ ആദ്യമായി സ്കൂളിലെത്തുന്നത്. തമിഴ് ചുവയുള്ള മലയാളമാണ് പറയാറ്. ചെറിയ പ്രായകൂടുതലുമുണ്ട്. എന്നോട് പ്രത്യേകസ്നേഹമായിരുന്നു. കൊച്ചനുജൻ്റെ കരുതൽ ലഭിച്ചിരുന്നു !

ഇളം ചെമ്പൻമുടിയും എള്ളെണ്ണയുടെ മണവുമുള്ള, ഉറച്ച ശരീരവും ഉയരവുമുള്ള കുട്ടി. അവൻ പിന്നീട് മലയാളമൊക്കെ

പഠിച്ചെടുക്കുകയായിരുന്നു.എന്നാലാവും വിധം ഞാനും സഹായിച്ചു. തമിഴിൽ എൻ്റെ പേര് എഴുതി പരിശീലിപ്പിച്ചാണ് അവൻ പകരം വീട്ടിയത്!

ഇന്ത്യ എന്റെ രാജ്യമാണ്‌.എല്ലാ

ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്‌.

ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.

സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും. ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും…

പ്രതിജ്ഞ. പ്രതിജ്ഞ. പ്രതിജ്ഞ.

എൻ്റെ ഇളം മേനിയിലൂടെ കുളിരു പായും. രോമങ്ങൾ എഴുന്നു നിൽക്കും! അതാണ് രോമാഞ്ചം എന്ന വികാരമെന്ന് പിന്നീടാണറിഞ്ഞത്. മോഹന സുന്ദരത്തിനൊപ്പം പ്രതിജ്ഞ ഏറ്റുചൊല്ലി സുന്ദരിയായ നമ്മുടെ അമ്മ രാജ്യത്തോടുള്ള കൂറ് നമ്മൾ ഊട്ടിയുറപ്പിക്കും.

“ദൈവമേ കൈതൊഴാം കേൾക്കുമാറാകണേ ……എന്ന പ്രാർത്ഥനാഗീതം സ്വരമാധുരിയുള്ള

സലിലയും രാജശ്രീയും ശ്യാമളയും

ചേർന്നാലപിക്കും.

സ്റ്റാൻ്റററീസ്!…… അറ്റൻഷൻ!

മോഹനസുന്ദരത്തിൻ്റെ മുഴങ്ങുന്ന ശബ്ദം വീണ്ടും ഉയരും. പിന്നീട് വരിവരിയായി അവരവരുടെ ക്ലാസ് മുറികളിലേക്ക്……അവസാനപീരിയഡും കഴിഞ്ഞാലാണ് നമ്മൾ ദേശീയഗാനം ആലപിക്കുന്നത്. കുട്ടികൾ മുഴുവൻ എഴുന്നേറ്റ് നിന്ന് ആലാപനത്തിൽ പങ്കുകൊള്ളും. ജയ ജയ ജയ ജയ ഹേ……….

നാണുമാഷ് ഓട്ടുമണി മീട്ടുന്നതോടൊപ്പം കുട്ടികൾ ഹർഷാരവങ്ങളോടെ സ്കൂൾ വിട്ട് പുറത്തേക്ക്….

ആഗസ്റ്റ് 15 ന് സ്വാതന്ത്രദിനം അടുത്ത് വരുമ്പോൾ ഞങ്ങൾക്ക് തിരക്കേറും. കുട്ടികൾ അവരവരുടെ ക്ലാസ് മുറി അലങ്കരിക്കും. ഞങ്ങളുടെ കഴിവിനനുസരിച്ച് സംഭാവനകൾ നൽകണം. പലവർണ്ണങ്ങളിലുള്ള കളർ പേപ്പർ വാങ്ങണം. അത് വെട്ടിയൊരുക്കി എത്രയും ഭംഗിയായി തോരണം തൂക്കണം. സ്കൂളിനടുത്ത് രണ്ട് മൂന്ന് കടകൾ കാണും. ചായക്കടയും *കട്ട്ലേരി കച്ചോടവും ഉണ്ടായാൽ ഭാഗ്യം. സ്റ്റേഷനറിക്കടയിൽ പഠിക്കാനാവശ്യമായ നോട്ട്ബുക്ക്, പേന, പെൻസിൽ, സ്കെയിൽ ….മുതലായവ കിട്ടും. ഉപ്പിലിട്ട നെല്ലിക്കയും വർണ്ണകടലാസ് ചുറ്റിയ പലതരം മുഠായികളും കിട്ടും. നാരങ്ങ മിഠായും പാരീസുമുഠായിയും ഇഷ്ടം!. പീടികയിൽ സ്വാതന്ത്ര്യ ദിനത്തോടടുപ്പിച്ച് പല വലിപ്പത്തിലുള്ള മൂവർണ്ണ കൊടികളും കളർ പേപ്പറുകളും നിറയും. കീശയിൽ കുത്താനുള്ളത്. കൈയി

No posts

Comments

No posts

No posts

No posts

No posts