Ettavum Dukhabharithamaya Varikal- Balachandran Chullikkad- ഏറ്റവും ദുഃഖഭരിതമായ വരികൾ- ബാലചന്ദ്രന്‍ ചുള്ളിക്കാട്'s image
3 min read

Ettavum Dukhabharithamaya Varikal- Balachandran Chullikkad- ഏറ്റവും ദുഃഖഭരിതമായ വരികൾ- ബാലചന്ദ്രന്‍ ചുള്ളിക്കാട്

Balachandran ChullikkaduBalachandran Chullikkadu
0 Bookmarks 9673 Reads1 Likes

കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായി രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ…

ഗഗന വീഥിയിൽ ചുറ്റിക്കറങ്ങുന്ന വിരഹിയാം നിശാമാരുതൻ പാടുന്നൂ…
കഴിയുമീ രാത്രി ഏറ്റവും വേദനാഭരിതമായ പദങ്ങൾ ചുരത്തുവാൻ…

അവളെ ഞാൻ പണ്ട് പ്രേമിച്ചിരുന്നു… എന്നെ അവളുമെപ്പോഴോ പ്രേമിച്ചിരുന്നിടാം… (2)

ഇതുകണക്കെത്ര രാത്രികൾ നീളെ ഞാൻ അവളെ വാരിയെടുത്തിതെൻ കൈകളിൽ
അതിരെഴാത്ത ഗഗനത്തിനു കീഴിൽ അവളെ ഞാൻ ഉമ്മ വെച്ചൂ തെരുതെരെ… (2)

മതിമറന്നെന്നെ സ്നേഹിച്ചിരുന്നവൾ, അവളെയും ഞാൻ പലപ്പോഴും സ്നേഹിച്ചു;
പ്രണയനിർഭരം നിശ്ചലദീപ്തമാം മിഴികളെ ആര് മോഹിച്ചു പോയിടാം…
കഴിയുമീ രാവിൽ ഏറ്റവും സങ്കടഭരിതമായ വരികൾ കുറിക്കുവാൻ…
കഴിയുമെന്നേക്കുമായവൾ പോയെന്നും ഇനിയവളെന്റെയല്ലെന്നുമോർക്കുവാൻ…
നിശ വിശാലം അവളുടെ വേർപാടിൽ അതിവിശാലമാകുന്നത് കേൾക്കുവാൻ…

ഹിമകണങ്ങളാ പുൽത്തട്ടിലെന്ന പോൽ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു…
ഹിമകണങ്ങളാ പുൽത്തട്ടിലെന്ന പോൽ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു…

അവളെ നേടാത്ത രാഗം നിരർത്ഥമായി, ശിഥിലമായി രാത്രി; എന്നോടൊത്തില്ലവൾ
അഴലുകളിത്ര മാത്രം… അഴലുകളിത്ര മാത്രം…
വിജനത്തിൽ, അതിവിദൂരത്തിൽ ഏതൊരാൾ പാടുന്നു
അരികിലേക്കൊന്നണയുവാനെന്ന പോൽ അവളെയെൻ കാഴ്ച തേടുന്നു പിന്നെയും
അരികിലില്ലവളെങ്കിലും എൻ മനമവളെയിപ്പൊഴും തേടുന്നു…

അന്നത്തെ നിശയും ആ വെണ്ണിലാവിൽ തിളങ്ങുന്ന മരനിരകളും മാറിയില്ലെങ്കിലും;
ഇനിയൊരിക്കലും നമ്മളന്നത്തെയാ പ്രണയിതാക്കളല്ല, എത്രമേൽ മാറി നാം…

ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെയെന്നത് നിശ്ചയം
എങ്കിലുമവളെ എത്രമേൽ സ്നേഹിച്ചിരുന്നു ഞാൻ!! (2)

വിഫലം ഓമലിൻ കേൾവി ചുംബിക്കുവാൻ വിളയകാറ്റിനെ തേടിയെൻ ഗദ്ഗദം
ഒടുവിൽ അന്യന്റെ, അന്യന്റെയാമവൾ; അവളെ ഞാനുമ്മ വച്ച പോൽ മറ്റൊരാൾ;
അവളുടെ നാദം, സൗവർണ്ണദീപ്തമാം മൃദുലമേനി, അനന്തമാം കണ്ണുകൾ;

ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം;
പ്രണയം അത്രമേൽ ഹ്രസ്വമാം വിസ്മൃതിയതിലുമെത്രയോ ദീർഘം ;
ഇതുപോലെ പല നിശകളിൽ എന്റെയീ കൈകളിലവളെ വാരിയെടുക്കയാലാവണം;
ഹൃദയം ഇത്രമേലാകുലമാകുന്നത്; അവളെ എന്നേക്കുമായി പിരിഞ്ഞതിൽ;

അവൾ സഹിപ്പിച്ച ദുഃഖശതങ്ങളിൽ ഒടുവിലത്തെ സഹനമിതെങ്കിലും
ഇതുവരേക്കായവൾക്കായി കുറിച്ചതിൽ ഒടുവിലത്തെ കവിതയിതെങ്കിലും;

നെരൂദയുടെ വരികൾ…

No posts

Comments

No posts

No posts

No posts

No posts