
1984. ഞാൻ പാട്യം ഹൈസ്കൂളിൽ പഠിക്കുന്ന കാലം. വേളായിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ വരും.രാവിലെ മൂകാംബിക ബസ്സിൽ കമ്പിയിൽ തൂങ്ങി പിടിച്ചുള്ള സ്കൂൾ യാത്രകൾ ! ആടിയും ഉലഞ്ഞും ഒരു വഞ്ചിയെലെന്ന പോലെ......
സ്കൂളിനടുത്തുള്ള ഇളയമ്മയുടെ വീട്ടിലാണ് ഉച്ചയൂണ് .നല്ല എരിവുള്ള മീൻകറിയും ഓരോ തരം തോരനും എന്നും കാണും.
അവർക്ക് വിവാഹിതയായ ഏകമകൾ മാത്രം .ഇളയമ്മയുടെ ഭർത്താവ് പേരും പെരുമയുമുള്ള ഒരു കരാറുകാരനായിരുന്നു. സൗന്ദര്യവും സമ്പത്തും എളിമയും സൗമിനി ഇളയമ്മയിൽ സമ്മേളിച്ചിരുന്നു.
സ്കൂളിൽ, സഹപാഠികളിൽ പലരും മുണ്ടുടുത്തു വരാൻ തുടങ്ങിയിരുന്നു.അമ്മയക്ക് ഒരു മുണ്ടു വാങ്ങിത്തരാൻ എപ്പൊഴാണ് പാങ്ങുണ്ടാവുക?....
ഒരു തിരുവോണതലേന്ന് അമ്മ പുതിയതെരുവിൽ നിന്നും രണ്ടു കുഞ്ഞു മുണ്ടുകൾ കൊണ്ടുവന്നു തന്നു.
മുണ്ടുടുത്തു ചെന്ന ആദ്യ ദിവസം തന്നെ പിള്ളേർ കുഞ്ഞുമത്തി എന്ന തിരിപ്പേരിട്ട കുഞ്ഞനന്ദൻ മാഷ് എന്നെ ബെഞ്ചിൽ കയറ്റി നിർത്തിച്ചു.അദ്ദേഹത്തെപ്പോലെ ഉയരം കുറഞ്ഞ ഞാൻ വിയർത്ത് വല്ലാത്തായി. ക്ലാസിൽ ഒച്ചപ്പാടിൻ്റെെ ഓളപരപ്പ് അലയടിച്ചുയാ മച്ചുകുട്ടികൾ കൂട്ടത്തോടെ കൈയ്യടിച്ചു.ഈ പതിവ് വലിയ ആളായി എന്ന അംഗീകാരമായിരുന്നു.
ഉച്ചയ്ക്ക് ഇളയമ്മയുടെ വീട്ടിലേക്ക് വല്ല്യ ഗമയോടെ നടന്നു. ഒതുക്കു കല്ലുകൾ കയറി വരുന്ന ആളെ കണ്ട് അവർ അമ്പരന്നു.
"മോനങ്ങ് വലുതായിപ്പോയല്ലോ!"
ഞാൻ മുണ്ട് താഴ്ത്തിയിട്ട് ചിരിച്ചു കൊണ്ട് നിന്നു.
അന്ന് ചോറ് തിന്നു തീരും വരെ കൗതുകത്തോടെ എന്നെ തന്നെ നോക്കി നിന്നു.
"മോനേ, ഒന്നു നിൽക്കൂ "....
ഞാൻ യാത്ര പറഞ്ഞിറങ്ങാൻ നേരം എന്തോ ഓർത്തിട്ടെന്ന പോലെ ഇ
No posts
No posts
No posts
No posts
Comments