
Share1 Bookmarks 71 Reads0 Likes
പണ്ടെങ്ങോ നുണഞ്ഞൊരു
മാമ്പഴം തന്നൊരനുഭൂതി -
യാണെന്റെ നാവിൽ
നിറയുന്നൊരീ മധുരം
അച്ഛന്റെ കൈയിലെ
കടലാസു പൊതിയിൽ
എണ്ണപ്പാടം തീർത്ത
മൈസൂർ പാക്കിലും
ഞാനറിഞ്ഞു മധുരം
ഇരിപ്പുറയ്ക്കാനാകാതെ
നട്ടം തിരിഞ്ഞു കൊണ്ട്
അടുക്കളയിൽ അമ്മ തീർത്ത
പായസപ്പുഴ നീന്തിത്തുടിച്ചു കൊണ്ട്
ഞാൻ നുണഞ്ഞതും മധുരം
ഏകയാണു ഞാനെന്നു
സ്വയം പറഞ്ഞുറപ്പിച്ച്
കണ്ണുനീർ വാർക്കുമ്പോൾ
ഞാനില്ലേ കൂടെയെന്നു
പറയാതെ പറഞ്ഞു കൊണ്ട -
നുജത്തി തന്ന പഞ്ഞി മിഠായിയിലും
ഒളിച്ചിരുന്നു മധുരം
മധുരം ഒരു തരം
വഴികൾ പലതരം
എങ്കിലും
ഞാനാദ്യം നുണഞ്ഞ
അമ്മിഞ്ഞപ്പാലിൻ മാധുര്യം
ഇന്നും പ്രിയതരം
മാമ്പഴം തന്നൊരനുഭൂതി -
യാണെന്റെ നാവിൽ
നിറയുന്നൊരീ മധുരം
അച്ഛന്റെ കൈയിലെ
കടലാസു പൊതിയിൽ
എണ്ണപ്പാടം തീർത്ത
മൈസൂർ പാക്കിലും
ഞാനറിഞ്ഞു മധുരം
ഇരിപ്പുറയ്ക്കാനാകാതെ
നട്ടം തിരിഞ്ഞു കൊണ്ട്
അടുക്കളയിൽ അമ്മ തീർത്ത
പായസപ്പുഴ നീന്തിത്തുടിച്ചു കൊണ്ട്
ഞാൻ നുണഞ്ഞതും മധുരം
ഏകയാണു ഞാനെന്നു
സ്വയം പറഞ്ഞുറപ്പിച്ച്
കണ്ണുനീർ വാർക്കുമ്പോൾ
ഞാനില്ലേ കൂടെയെന്നു
പറയാതെ പറഞ്ഞു കൊണ്ട -
നുജത്തി തന്ന പഞ്ഞി മിഠായിയിലും
ഒളിച്ചിരുന്നു മധുരം
മധുരം ഒരു തരം
വഴികൾ പലതരം
എങ്കിലും
ഞാനാദ്യം നുണഞ്ഞ
അമ്മിഞ്ഞപ്പാലിൻ മാധുര്യം
ഇന്നും പ്രിയതരം
No posts
No posts
No posts
No posts
Comments